Wednesday, 1 January 2014

പുതുവത്സരഗാനം

സ്വാഗതം  സ്വാഗതം  സ്വാഗതം (2)
പുതിയ പുലരിയില്‍
പുതിയ സ്വപ്നം കണ്ട്
പുതിയ പ്രതിജ്ഞകള്‍ ചൊല്ലിടാം(2)

സ്വാഗതം  സ്വാഗതം  സ്വാഗതം (2)
ഉഷാറായി പഠിക്കണം
മിടുമിടുക്കരാകണം
ഈ വലിയ ലോകത്ത്(2)
സമാധാനത്തോടെ സംതൃപ്തിയോടെ
സന്തോഷത്തോടെ കഴിഞ്ഞിടാം നമ്മള്‍ക്ക്
സന്തോഷത്തോടെ കഴിഞ്ഞിടാം.

സ്നേഹമായ്..വിശ്വാസമായ്
ഹിംസക്കെതിരെ നിലനില്ക്കാം.
ചിരിക്കാം...ചിരിച്ചു കൊണ്ട്
സൗഹൃദത്തിന്‍ സന്ദേശം പരത്താം(2)
‌സ്വാഗതം  സ്വാഗതം  സ്വാഗതം.

                                                     - പ്രീത എം, ജി എല്‍ പി എസ് മൂസോടി.

1 comment:

  1. സ്വാഗതഗാനം ഗംഭീരമായിട്ടുണ്ട്. ആശംസകള്‍

    ReplyDelete